സര്‍വ്വജ്ഞ പീഠം കയറാനൊരു യാത്ര...

ഒരു ഗ്രീഷ്മ കാലത്തെ അപ്രതീക്ഷിതമായൊരു മൂകാംബിക യാത്ര. ചേട്ടൻ വിഷ്ണുവിനോടൊപ്പം മലബാർ എക്സ് പ്രസ്സിൽ രാത്രി തന്നെ യാത്ര പുറപ്പെട്ടു. കാലത്ത് വണ്ടി മംഗലാപുരത്തെത്തി. സ്റ്റേഷനിൽ നിന്നു തന്നെ കുളിച്ച് വസ്ത്രം മാറി പുറത്തിറങ്ങിയപ്പോൾ സ്റ്റേഷനു മുന്നിൽ തന്നെ കിടക്കുന്നു ഒരു ഉടുപ്പി ബസ്‌. അങ്ങനെ അവിടെ ബസ്സുകൾ ഉണ്ടാകും. പ്രത്യേകിച്ച് ഉടുപ്പി, മൂകാംബിക ഭാഗങ്ങളിലേക്ക്.

മംഗലാപുരത്ത് നിന്നും ഒരു മണിക്കൂർ  യാത്രയെ ഉള്ളു ഉടുപ്പിയിലേക്ക് . ഉടുപ്പിയിൽ ഇറങ്ങി കണ്ണനെയും കണ്ട് ഊണും കഴിഞ്ഞ് കൊല്ലൂരിലേക്കുളള ബസിൽ കയറി. അല്പം കറങ്ങി ബൈണ്ടൂർ വഴി ആണ് കൊല്ലൂർ (മൂകാംബിക) എത്തിയത്. ഏകദേശം 2 മണിക്കൂർ. ഒരു മുറി തപ്പി കുറെ നടന്നെങ്കിലും ഒടുവിൽ ഒരെണ്ണം കിട്ടി. വൈകുന്നേരം ക്ഷേത്ര പരിസരം ആകെ ഒന്ന് കറങ്ങി അടിച്ചിട്ട് ഭക്ഷണം കഴിഞ്ഞ് മുറിയിൽ വന്നു കിടന്നുറങ്ങി.

© All Rights Reserved by SR TecH DeZ 2013
SR TecH DeZ  TouristLink  TripAdvisor